
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ ഡി.ജി.പി. ആർ. ശ്രീലേഖയുടെ പ്രചാരണ ബോർഡുകളിൽ നിന്ന് ‘ഐ.പി.എസ്’ എന്ന പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു.ആം ആദ്മി പാർട്ടി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി.
പ്രചാരണ ബോർഡുകളിലെ ‘ശ്രീലേഖ ഐ.പി.എസ്’ എന്നത് തിരുത്താനാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.ശാസ്തമംഗലം വാർഡിലെ സ്ഥാനാർത്ഥിയാണ് ബി.ജെ.പി. വൈസ് പ്രസിഡൻ്റ് കൂടിയായ ആർ. ശ്രീലേഖ.’ഐ.പി.എസ്’ പൂർണ്ണമായി ഒഴിവാക്കുന്നതിനു പകരം ‘റിട്ടയേർഡ് ഐ.പി.എസ്’ എന്ന് ചേർത്ത് പ്രചാരണം തുടരാനാണ് ബി.ജെ.പി.യുടെ നീക്കം.
പ്രചാരണത്തിൽ സജീവമായ ശ്രീലേഖ തൻ്റെ ലക്ഷ്യം വാർഡിൽ വിജയിക്കുക എന്നതാണെന്നും പദവികൾക്ക് ഇപ്പോൾ പ്രാധാന്യമില്ലെന്നും പ്രതികരിച്ചു”വളരെ ഉത്സാഹവും ഊർജ്ജവും തോന്നുന്നു. എപ്പോഴും തനിക്ക് യുവത്വമാണ്. യൂണിഫോം ഇട്ടുനടന്നപ്പോഴുള്ള പേടിയും ബഹുമാനവും ആളുകൾക്ക് ഇപ്പോളില്ല. പേടി ഇല്ലാത്തതാണ് തനിക്ക് ഇഷ്ടം.”