
ദുബൈ: ട്രോഫി നിഷേധിക്കപ്പെട്ടതിലുള്ള അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഏഷ്യാ കപ്പ് കിരീടം നേടിയ ചാമ്പ്യന്മാരായ ടീമിന് ട്രോഫി നൽകാതിരിക്കുന്നത് തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ട്രോഫി സമ്മാനദാന ചടങ്ങിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) തലവനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് കപ്പ് സ്വീകരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിനെ തുടർന്നാണ് വിവാദമുണ്ടായത്. മറ്റാരെങ്കിലും ട്രോഫി കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
“ഇങ്ങനെയൊരനുഭവം ആദ്യം”സൂര്യകുമാർട്രോഫി നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് സൂര്യകുമാർ യാദവ് ഇങ്ങനെ പ്രതികരിച്ചു”ഇത്രയും കാലം ക്രിക്കറ്റ് കളിച്ചിട്ട് ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണിത്. കഠിനാധ്വാനം ചെയ്ത് നേടിയ ചാമ്പ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കപ്പെട്ടു. ഇത് എളുപ്പമായിരുന്നില്ല. തുടർച്ചയായ ദിവസങ്ങളിൽ ഞങ്ങൾ രണ്ട് ശക്തമായ മത്സരങ്ങൾ കളിച്ചു. ഞങ്ങൾക്ക് അർഹതപ്പെട്ടതാണത്.
ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”എങ്കിലും, യഥാർത്ഥ സന്തോഷം ട്രോഫിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു: “കളിക്കാരും സപ്പോർട്ടിംഗ് സ്റ്റാഫുമാണ് യഥാർത്ഥ ട്രോഫികൾ. ഈ ഏഷ്യാ കപ്പ് യാത്രയിലുടനീളം ഞാൻ അവരുടെ ആരാധകനാണ്. അതാണ് ഞാൻ തിരികെ കൊണ്ടുപോകുന്ന ശരിക്കുള്ള ഓർമ്മകൾ. അവ എന്നോടൊപ്പം എന്നെന്നേക്കുമായി നിലനിൽക്കും.
“മാച്ച് ഫീ സൈന്യത്തിന് വിവാദങ്ങൾക്കിടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനവും നടത്തി. ടീം ഇന്ത്യയുടെ മാച്ച് ഫീ മുഴുവനായും ഇന്ത്യൻ സേനയ്ക്ക് (Indian Army) നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.സമ്മാനദാന ചടങ്ങ് ആരംഭിക്കാൻ ഏകദേശം ഒരു മണിക്കൂറോളം വൈകിയിരുന്നു. ട്രോഫി നൽകുന്നത് ആരാണെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് എസിസി ഉദ്യോഗസ്ഥരോട് ആരാഞ്ഞതായും റിപ്പോർട്ടുണ്ട്. നഖ്‌വി ട്രോഫി നൽകിയാൽ സ്വീകരിക്കാൻ ടീം എത്തില്ലെന്ന സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ചടങ്ങ് തുടങ്ങിയപ്പോൾ മെഡലുകളോ ട്രോഫിയോ സ്വീകരിക്കാൻ ഇന്ത്യൻ ടീം വേദിയിൽ എത്തിയില്ല.