കൊച്ചി : അഭിനയിക്കാൻ അവസരം വാഗ്‌ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതി നൽകിയ പരാതിയിൽ നടന്‍ നിവിന്‍ പോളിയുടെ അറസ്റ്റ് ഉടനില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റുള്ള കേസുകളിലെയെല്ലാം മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ കോടതിയുടെ വിധി അറിയുന്നതുവരെ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. നേരത്തെ പരാതിക്കാരി നല്‍കിയ പരാതിയില്‍ എന്തുകൊണ്ടാണ് കേസെടുക്കാഞ്ഞതെന്നും അന്വേഷിക്കും.
അതിന് വേണ്ടി ഊന്നുകല്‍ സിഐയുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അതേസമയം നടന്‍ നിവിന്‍ പോളിക്കെതിരായി നൽകിയ പീഡന കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരാതിക്കാരിയുടെ മൊഴിയെടുക്കും. അഭിനയിക്കാൻ അവസരം വാഗ്‌ദാനം ചെയ്ത് വിദേശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ പരാതി.
കഴിഞ്ഞ വർഷം നവംബറിലാണ് ഈ സംഭവം നടന്നത് എന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. കേസിലെ ആറാം പ്രതിയാണ് നിവിൻ പോളി. എന്നാൽ ആരോപണം നിവിന്‍ പോളി നിഷേധിച്ചു. നിര്‍മ്മാതാവ് എകെ സുനില്‍ രണ്ടാം പ്രതിയും ഒന്നാം പ്രതി ശ്രേയ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന്‍ തുടങ്ങിയവരാണ് മറ്റ് പ്രതികള്‍.