Banner Ads

നിലമ്പൂർ വോട്ടെണ്ണൽ പകുതി പിന്നിട്ടു; ആര്യാടൻ ലീഡിൽ, പോത്തുകല്ല് യുഡിഎഫിന്

മലപ്പുറം :നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പകുതി പിന്നിടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വ്യക്തമായ മുന്നേറ്റം തുടരുകയാണ്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 500 ലധികം വോട്ടുകൾ നേടിയ ഇടതുകോട്ടയിലെ വോട്ടെണ്ണൽ നിർണ്ണായകമാകും.

ഇതുവരെ പൂർത്തിയായ ഏഴു റൗണ്ടുകൾ കഴിയുമ്ബോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഏറെ മുന്നിലായിരുന്നു. പകുതിയോളം വോട്ടുകൾ എണ്ണിക്കഴിയുമ്ബോൾ ആര്യാടൻ ഷൗക്കത്ത് 6331 വോട്ടുകൾക്ക് ലീഡ് നേടാനായിട്ടുണ്ട്. വഴിക്കടവ്, മുത്തേടം, എടക്കര പഞ്ചായത്തുകളിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തിയിരിക്കുന്നു. വോട്ടെണ്ണൽ എട്ടാം റൗണ്ടിലേക്കാണ് കടന്നിരിക്കുന്നത്. പി.വി. അൻവർ നേടുന്ന വോട്ടുകൾ നിർണ്ണായകമാകുമ്ബോൾ ഏഴു റൗണ്ട് പൂർത്തിയായപ്പോൾ പി.വി. അൻവർ 7801 വോട്ടുകളാണ് നേടിയത്.

പോസ്റ്റൽവോട്ടുകളിൽ നേടിയ മുന്നേറ്റം പിന്നീട് എണ്ണിയ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് നിലനിർത്തുകയായിരുന്നു. പോത്തുകല്ലിലും ആര്യാടൻ ഷൗക്കത്തിന് മുന്നേറ്റമുണ്ടാക്കുന്നു. ആദിവാസി മേഖലയിലും യുഡിഎഫ് മുന്നേറ്റമാണ്. എൽഡിഎഫിന് വലിയ പ്രതീക്ഷയുള്ള മേഖലയാണ് ഇത്. 25502 വോട്ടുകളാണ് ഇതുവരെ ആര്യാടൻ ഷൗക്കത്ത് നേടിയിരിക്കുന്നത്. എം.സ്വരാജ് 23217 വോട്ടുകൾ നേടി.