Banner Ads

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ആര് വാഴും? വോട്ടെണ്ണൽ ചൂടുപിടിക്കുന്നു

നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ഭൂരിപക്ഷത്തിൽ മുന്നിട്ട് നിൽക്കുന്നു. എട്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ ഷൗക്കത്തിന് 6003 വോട്ടിന്റെ ലീഡുണ്ട്. യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിച്ച മേഖലകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടുകളിൽ എണ്ണിയത്.

മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെല്ലാം യുഡിഎഫിന് ആയിരത്തിലധികം വോട്ടുകളുടെ ലീഡുണ്ട്. 263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണൽ . സംസ്ഥാനത്ത് ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന് സൂചിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കാത്തിരിക്കുന്നത്. ജൂൺ 19 ന് നടന്ന വോട്ടെടുപ്പിൽ 73% ലധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതലാണ്.