Banner Ads

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ പുരോഗമിക്കുന്നു; ഏറ്റവും പുതിയ വിവരങ്ങൾ

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡോടെ മുന്നിട്ട് നിൽക്കുന്നു. പതിമൂന്ന് റൗണ്ടുകൾ പൂർത്തിയായപ്പോൾ അദ്ദേഹത്തിന് 11212 വോട്ടിന്റെ ലീഡുണ്ട്.യുഡിഎഫ് പ്രതീക്ഷിച്ച മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ള വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ആര്യാടൻ ഷൗക്കത്ത് ആയിരത്തിലധികം വോട്ടിന്റെ ലീഡ് നേടിയിരുന്നു. ഇത് യുഡിഎഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ നിലമ്പൂരിലെ ജനവിധി ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്ന് അഭിപ്രായപ്പെട്ടു.