Banner Ads

കഴക്കൂട്ടത്ത് രാത്രി സംഘർഷം: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ അടിപിടി.

തിരുവനന്തപുരം:കഴക്കൂട്ടം ജങ്ഷന് സമീപമുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. അടിപിടി നടക്കുന്നതിനിടെ എസ്.എൻ.ഡി.പി. യോഗം കഴക്കൂട്ടം ശാഖാ ഓഫീസിൻ്റെ ജനൽച്ചില്ലുകൾ തകരുകയും ചെയ്തു.ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.

സമീപത്തെ കടയിൽ ഭക്ഷണം കഴിച്ചശേഷം മലപ്പുറം സ്വദേശികളായ മൂന്നുപേരും തിരുവനന്തപുരം സ്വദേശിയായ ഒരാളും തമ്മിലാണ് ആദ്യം വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് അടിപിടിയിലേക്ക് വഴിമാറി. സംഘർഷത്തിനിടെ ഒരാളുടെ തല ജനലിൽ ഇടിച്ചാണ് എസ്.എൻ.ഡി.പി. ഓഫീസിൻ്റെ ഗ്ലാസ് തകർന്നതെന്നാണ് പ്രാഥമിക വിവരം.പിടിയിലായവർ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു.അടിപിടി തുടങ്ങിയതോടെ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ കാറുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

പിടിയിലായവർ ഇൻ്റീരിയർ ജോലികൾക്കായി ശ്രീകാര്യത്ത് താമസിക്കുന്നവരാണ്.സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.സിലി (43) കിഷോർ (25) ഷെറിദാസ് (28) പ്രവീൺദാസ് (25) അരുൺ (41) കഴക്കൂട്ടം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.