Banner Ads

സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ സമയക്രമം ; രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ക്ലാസുകൾ

തിരുവനന്തപുരം: കേരളത്തിലെ ഹൈസ്കൂൾ ക്ലാസുകളിൽ (8, 9, 10 ക്ലാസുകൾ) പുതിയ അധ്യയന വർഷം മുതൽ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെയായിരിക്കും ഹൈസ്കൂൾ ക്ലാസുകളെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.പുതിയ വിവരങ്ങൾ അനുസരിച്ച്, ഹൈസ്കൂൾ ക്ലാസുകളുടെ പ്രവൃത്തി സമയം അരമണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ദിവസവും രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റും വീതമാണ് കൂട്ടിയത്.

അതോടെ, ഹൈസ്കൂൾ ക്ലാസുകളുടെ സമയം രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെയായി.വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവൃത്തി സമയമായിരിക്കും. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതൽ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷവും 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. അഞ്ചു മുതൽ 7 വരെ ഉള്ള ക്ലാമ്പുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിനം. തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ അധിക പ്രവൃത്തിദിവസമാകും.

എട്ടുമുതൽ 10 വരെയുള്ള ക്ലാസുകളിൽ ആഴ്ചയിൽ ഒ പ്രവൃത്തി ദിവസം. തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകൾ പ്രവൃത്തി ദിവസം ആകും. ജൂലൈ 26. സെപ്റ്റംബർ 25 യുപി ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബർ 4, ഒക്ടോബർ 25, 2026 ജനുവരി 3, ജനുവരി 31 എന്നീ ദിവസങ്ങളിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും