ബംഗളൂരു:സർക്കാർ വകുപ്പുകളുടെ ഓഫിസുകളില്‍ സന്ദർശനത്തിനുള്ള സമയം നിശ്ചയിച്ച് കർണാടക ചീഫ് സെക്രട്ടറി, ഉച്ചക്ക് 3.30 മുതല്‍ വൈകീട്ട് 5.30 വരെയുള്ള സമയം പൊതുജനങ്ങളുടെ നേരിട്ടുള്ള ആവശ്യങ്ങള്‍ക്ക് നിർബന്ധമായും പരിഗണന നല്‍കണമെന്നാണ് നടപ്പിലാക്കിയ പുതിയ നിർദ്ദേശം.അവധി ദിവസങ്ങളിലും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലും ഇത് ബാധകമല്ലെന്നും ഉത്തരവിലുണ്ട്.പ്രസ്തുത ഉത്തരവ് നേരത്തേയും പുറത്തിറക്കിയിരുന്നെങ്കിലും പലരും ഇത് ഗൗനിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പെട്ടതോടെയാണ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്