Banner Ads

പുതിയ റെക്കോർഡിലേക്ക്: മണ്ഡലകാലം 18 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ 15 ലക്ഷം തീർത്ഥാടകർ

ശബരിമല മണ്ഡല മകരവിളക്ക് സീസൺ 18 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഡിസംബർ 3 വൈകീട്ട് 7 മണി വരെ 14,95,774 പേരാണ് സന്നിധാനത്ത് എത്തിയത്. ഏഴ് മണിക്ക് ശേഷമുള്ള കണക്കുകൾ കൂടി ചേർത്താൽ ആകെ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം എന്ന നാഴികക്കല്ല് പിന്നിടും.

ബുധനാഴ്ച (ഡിസംബർ 3) പുലർച്ചെ 12 മണി മുതൽ വൈകീട്ട് 7 മണി വരെ 66,522 പേരാണ് സന്നിധാനത്ത് എത്തിയത്. സമീപ ദിവസങ്ങളിലായി തിരക്ക് താരതമ്യേന കുറഞ്ഞതിനാൽ, എത്തിയ ഭക്തർക്ക് ശാന്തമായ രീതിയിൽ അയ്യപ്പദർശനം നടത്താൻ സാധിച്ചു. സുഖദർശനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് തീർത്ഥാടകർ സന്നിധാനം വിട്ടിറങ്ങുന്നത്.