
പത്തനംതിട്ട: നവഗ്രഹ ശ്രീകോവിൽ പ്രതിഷ്ഠ; ശബരിമല നട തുറന്നു, ഭക്തജന തിരക്ക്.ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്ബൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു.തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ വൈകിട്ട് 6.30ന് തന്നെ തുടങ്ങിയിരുന്നു.
ഇന്ന് പ്രതിഷ്ടയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ നടക്കും. നാളെ പകൽ 11നും 12നും മധ്യേയുള്ള കന്നിരാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുവക . രാവിലെ ഗണപതിഹോമം, ശയ്യയിൽ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമിച്ചിരിക്കുന്നത്. നിലവിലുള്ള നവഗ്രഹ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ടിക്കണം എന്ന ദേവപ്രശ്ന വിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10ന് നടയടയ്ക്കും.