
നിയമങ്ങൾ ഒരൊറ്റ കുടക്കീഴിൽ, നാല് തൊഴിൽ കോഡുകൾ രാജ്യത്ത് പ്രാബല്യത്തിലാക്കി കേന്ദ്ര സർക്കാർ.രാജ്യത്തെ തൊഴിൽ മേഖലയിൽ സമൂലമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള നാല് പുതിയ തൊഴിൽ കോഡുകൾ (New Labor Codes) തൊഴിലാളി സംഘടനകളുടെ ശക്തമായ എതിർപ്പുകൾ അവഗണിച്ച് കേന്ദ്രസർക്കാർ പ്രാബല്യത്തിലാക്കി.സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നടപ്പാക്കുന്ന ഏറ്റവും ശക്തവും സമഗ്രവുമായ തൊഴിൽ പരിഷ്കാരം ആണിതെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഈ പുതിയ വ്യവസ്ഥകൾ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.മിനിമം വേതനം: അസംഘടിത മേഖലയിൽ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും സർക്കാർ നിശ്ചയിക്കുന്ന മിനിമം വേതനം നിയമപരമായി ഉറപ്പാക്കുന്നു.പരിഷ്കരണം: ഓരോ അഞ്ച് വർഷത്തിലും വേതന നിരക്ക് പരിഷ്കരിക്കും.
തുല്യത: വേതന നിരക്കിൽ സ്ത്രീ-പുരുഷ വ്യത്യാസം അനുവദനീയമല്ല.മിനിമം വേതനം നൽകാത്ത തൊഴിലുടമകൾക്ക് പിഴയും, ആവർത്തിച്ചാൽ തടവും ശിക്ഷയായി ലഭിക്കും.ഈ കോഡിനെയാണ് തൊഴിലാളി സംഘടനകൾ പ്രധാനമായും എതിർക്കുന്നത്. ഒരു യൂണിയന് അംഗീകാരം ലഭിക്കാൻ, സ്ഥാപനത്തിലെ ആകെ ജീവനക്കാരിൽ കുറഞ്ഞത് 10 ശതമാനമോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടായിരിക്കണം.
തൊഴിലാളികളല്ലാത്ത വ്യക്തികൾ യൂണിയൻ ഭാരവാഹികളാകുന്നതിന് വിലക്കുണ്ട്.സമരം തുടങ്ങുന്നതിന് 14 ദിവസം മുൻപ് നോട്ടിസ് നൽകിയിരിക്കണം. ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് പിഴയും ഒരു മാസം വരെ തടവും ശിക്ഷ ലഭിക്കാം.തൊഴിലാളികളുടെ ആരോഗ്യം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യം, ജോലി സമയം എന്നിവ ഉറപ്പാക്കേണ്ട പൂർണ്ണ ചുമതല തൊഴിലുടമകൾക്കായിരിക്കും.
ജോലിസ്ഥലത്ത് വനിതാ തൊഴിലാളികളുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കണം.ആനുകൂല്യങ്ങൾ: ഇൻഷുറൻസ്, പ്രോവിഡന്റ് ഫണ്ട് എന്നിവയെക്കുറിച്ചുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു.ചികിത്സാ സഹായം: രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ചികിത്സാ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ നിബന്ധനകളും ഈ കോഡിലുണ്ട്.