Banner Ads

ഇത്ര വേദനിച്ചിട്ടില്ല; കരൂർ ദുരന്തത്തിൽ വികാരാധീനനായി വിജയ്

ചെന്നൈ : കരൂരിൽ ടിവികെ പരിപാടിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിന് ശേഷം വീഡിയോ സന്ദേശത്തിലൂടെ പ്രതികരണവുമായി പാർട്ടി അധ്യക്ഷൻ വിജയ്. ഇത്രയേറെ വേദനയുണ്ടാക്കിയ ഒരു സംഭവം ജീവിതത്തിൽ അനുഭവിച്ചിട്ടില്ലെന്നും മനസ്സിൽ വേദന മാത്രമാണുള്ളതെന്നും വിജയ് പറഞ്ഞു.

ദുരന്തശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് വീഡിയോ സന്ദേശത്തിലൂടെ നേരിട്ട് പ്രതികരിക്കുന്നത്. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകൾ കാണാൻ എത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് താൻ എപ്പോഴും പ്രധാന്യം നൽകുന്നത്.

അതിനാൽ രാഷ്ട്രീയം മാറ്റിവെച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലത്തിന് അനുമതി തേടി പോലീസിനെ സമീപിച്ചിരുന്നു. പോലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നിട്ടും നടക്കാൻ പാടില്ലാത്തത് സംഭവിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.ഉടൻ തന്നെ എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വിജയ് പറഞ്ഞു.