Banner Ads

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയിൽ ; എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി നേപ്പാൾ സ്വദേശി

കൊച്ചി: എറണാകുളം ഇരുമ്ബനം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇത്തവണ പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി നേപ്പാൾ സ്വദേശി.സിദ്ധത്ത് ഛേത്രിയാണ് ഉന്നത വിജയം നേടിയത് മലയാളം അടക്കമുള്ള വിഷയങ്ങൾക്കാണ് സിദ്ധത്ത് എ പ്ളസ് കരസ്ഥമാക്കിയത്.ഇതര സംസ്ഥാനത്ത് നിന്നെത്തി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം തുടങ്ങിയിരിക്കുന്ന പദ്ധതിയാണ് ‘റോഷ്ണി’.

ഇതിന്റെ ഭാഗമായാണ് സിദ്ധത്ത് മലയാളം മെച്ചപ്പെടുത്തിയത്.കുട്ടിയുടെ ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് ഇപ്പോൾ നേടിയ മികച്ച വിജയം’- ഹെഡ്മാസ്റ്റർ റെനി വി കെ പറഞ്ഞു.ഒന്നാം ക്ലാസ് മുതൽ ഏഴുവരെ കോടംകുളങ്ങരയിലെ സ്കൂളിലാണ് സിദ്ധത്ത് പഠിച്ചികൊണ്ടിരുന്നത്. ശേഷം എട്ടാം ക്ലാസ് വിദ്യാർത്ഥിയായാണ് ഇരുമ്‌ബനം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിയത്.

ഇതേ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധത്തിന്റെ സഹോദരനും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയിരുന്നു. 14 വർഷത്തിലേറെയായി കേരളത്തിൽ താമസിക്കുകയാണ് സിദ്ധത്തിന്റെ കുടുംബം. തൃപ്പൂണിത്തുറയിലെ വർമ്മ ആശുപത്രിയിൽ അറ്റന്ററാണ് സിദ്ധത്തിന്റെ അച്ഛൻ, അമ്മ സൂപ്പർമാർക്കറ്റിലെ തൊഴിലാളിയും.

Leave a Reply

Your email address will not be published. Required fields are marked *