Banner Ads

നിലമ്ബർ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ മത്സരിക്കുo ; ബി.ജെ.പി ക്ക് പകരം ബി.ഡി.ജെ.എസ് ന് സാധ്യത

നിലമ്ബൂർ: നിലമ്ബർ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ മത്സരിക്കുo ബി.ജെ.പി ക്ക് പകരം ബി.ഡി.ജെ.എസ് നു സാധ്യത.രാഷ്ട്രീയ കുതുകികളെല്ലാം ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിൽ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് നീക്കം. മത്സരിക്കണമെന്ന ഘടകകക്ഷികളുടെ നിലപാടും നീക്കത്തിന് കാരണമാണ്.

അത്രയൊന്നും വിജയസാധ്യത ഇല്ലാത്ത നിലമ്ബൂര പോലൊരു മണ്ഡലത്തിൽ മത്സരിക്കേണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ തന്നെ യു.ഡി.എഫ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.

ദിവസങ്ങൾക്ക് ശേഷമാണെങ്കിലും എൽ.ഡി.എഫും ശക്തനായ സ്ഥാനാർഥിയെ തന്നെ കളത്തിലിറക്കി. സ്വരാജും ഷൗക്കത്തും തമ്മിലുള്ള മത്സരം മുറുകിയതോടെ കുളത്തിൽ നിന്ന് മാറിനിൽക്കുന്നത് ദോഷം ചെയ്യുമെന്നാണ് എൻ.ഡി.എയുടെ വിലയിരുത്തൽ