Banner Ads

നവരാത്രി; സെപ്റ്റംബർ 30-ന് സംസ്ഥാനത്ത് പൊതുഅവധി

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 30, ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. പൂജവെയ്പ്പിനോടനുബന്ധിച്ചാണ് ഈ അവധി. സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൂടാതെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പൊതു അവധി ആയിരിക്കും. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ സഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.