Banner Ads

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; ഇത്തവണ 11 ദിവസത്തെ ആഘോഷങ്ങൾ, വിദ്യാരംഭം ഒക്ടോബർ 2-ന്

കണ്ണൂർ : നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ശക്തി സ്വരൂപിണിയായ ദേവിയെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കിയുമാണ് ആഘോഷങ്ങൾ നടക്കുക. ഇത്തവണ നവരാത്രി 11 ദിവസമാണ്. ഒക്ടോബർ 2-നാണ് വിജയദശമി. പുസ്തക പൂജ നാല് ദിവസമാണ്.

സാധാരണയായി 9 രാത്രികളും 10 പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ 10 രാത്രികളും 11 പകലുകളുമാണ്.  അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജവയ്പ്പ്. സെപ്റ്റംബർ 29-നാണ് പൂജവെപ്പ്. ഒക്ടോബർ രണ്ടിന് വിദ്യാരംഭം നടക്കും.

സംഗീതോത്സവങ്ങൾ, നവരാത്രി പൂജകൾ, പുസ്തക പൂജ, വിദ്യാരംഭം അടക്കമുള്ള വിപുലമായ പരിപാടികൾ സംസ്ഥാനത്തെ വിവിധ ദേവീക്ഷേത്രങ്ങളിൽ നടക്കും. കൊല്ലൂർ മൂകാംബിക ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ നവരാത്രി ആഘോഷങ്ങൾ ഇന്ന് തുടങ്ങും.