Banner Ads

പ്രകൃതിക്ഷോഭം രൂക്ഷം: 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേരള തീരത്ത് കടലാക്രമണം, ജാഗ്രതാ നിർദേശം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഈ മാസം 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു . ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചത്.

കണ്ണൂർ ജില്ലയിലെ തീരങ്ങളിൽ ഇന്ന് വൈകീട്ട് 05.30 മുതൽ നാളെ വൈകീട്ട് 05.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെയും, കണ്ണൂർ- കാസർക്കോട് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് വൈകീട്ട് 05.30 മുതൽ ഈ മാസം 28 വൈകീട്ട് 05.30 വരെ 3.2 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.