
തൃശൂർ: അടിപ്പാത നിർമ്മാണത്തിലെ അശാസ്ത്രീയത പുഴങ്ങോരിൽ കാർ കുഴിയിലേക്ക് മറിഞ്ഞു, വൻ അപകടം ഒഴിവായി.തൃശ്ശൂർ സ്വദേശികളായ രണ്ടുപേരാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും പരിക്കേൽക്കാതെ അത്ഭുതകരമായ രക്ഷപ്പെടുകയായിരുന്നു.
തൃശൂരിലേക്ക് വന്ന് കൊണ്ടിരിക്കുമ്ബോൾ ചാറ്റൽ മഴ പെയ്തു. മുന്നിൽ പോയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ഞാനും ബ്രേക്കിട്ടു. അപ്പോൾ തന്നെ ചെളിയിൽ സ്‌കിഡായി കുഴിയിലേക്ക് വീഴുകയായിരുന്നു.എന്നു യാത്രക്കാരൻ പറഞ്ഞു.
മുന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ കുഴിയിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു.അഞ്ചുമണിക്ക് ആയിരുന്നു അപകടം. പുതുതായി ഷോറൂമിൽ നിന്നെടുത്ത കാറാണ് അപകടത്തിൽപ്പെട്ടത്. നിർമാണം നടക്കുന്ന റോഡായിട്ടും സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാത്തതാണ് അപകടത്തിന് ഇടയാക്കിയത്