ചെന്നൈ: അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു,കോഴിക്കോട് സ്വദേശിനികളായ ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മിഥുൻ രാജ് എന്ന യുവാവിനെ തിരുച്ചിറപ്പള്ളിയിലെ പുതിയ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാൻ പോയ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരിൽ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. പുതുപ്പട്ടി ഫ്ലൈ ഓവറിൽ വച്ചാണ് അപകടമുണ്ടായത്.