
മൈസൂരു : മൈസൂരു ദസറയ്ക്ക് ഇന്ന് തിരി തെളിയും. ഇത്തവണ 11 ദിവസമാണ് ആഘോഷങ്ങൾ. ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിസഭാ അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. 1610 മുതൽ വൊഡയാർ രാജവംശം പിന്തുടരുന്ന ആചാരമാണിത്. മൈസൂരു അംബാവിലാസ് കൊട്ടാരത്തിൽ പ്രത്യേക പൂജകൾ നടക്കും. ഒക്ടോബർ രണ്ടിന് നടക്കുന്ന ജംബോ സവാരിയോടെയാണ് ദസറ ആഘോഷങ്ങൾ സമാപിക്കുക.