തിരുവനന്തപുരം:മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മസ്റ്ററിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഒക്ടോബർ 8-ാം തീയതി വരെ 79.79% പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്.അതേസമയം മസ്റ്ററിംഗ് നടപടികള്‍ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ച് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നല്‍കുമെന്ന് മന്ത്രി ജി ആർ അനില്‍ പറഞ്ഞു.അതിനെ തുടർന്നാണ് റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി.
മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിംഗാണ് നീട്ടിയത്.19,84,134 AAY(മഞ്ഞ) കാർഡ് അംഗങ്ങളില്‍ 16,09,794 പേർ (81.13%) മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയപ്പോള്‍ 1,33,92,566 PHH (പിങ്ക്) കാർഡ് അംഗങ്ങളില്‍ 1,06,59,651 പേരാണ് (79.59%) മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്.ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് സമയം നീട്ടി നല്‍കിയത്.ഇ കെ വിജയൻ എംഎല്‍എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.