
കോഴിക്കോട്:മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ 15ാം തിയ്യതിയാണ് എം ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയാഘാതം ഉണ്ടാകുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു.
കാർഡിയോളജി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ഗ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എംടി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ എംടിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. എംടിയുടെ മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു.
ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ് ജെ ചിഞ്ചുറാണി, എന്നിങ്ങനെ രാഷ്ട്രീയ നേതാക്കൻമാർ. സിനിമ മേഖലയിലുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിലെത്തി എംടിയെ കണ്ടിരുന്നു