Banner Ads

എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം കെ.ജെ. യേശുദാസിന്; കലൈമാമണി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി : തമിഴ്‌നാട് സർക്കാർ നൽകുന്ന എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം ഗായകൻ കെ.ജെ. യേശുദാസിന് . സംഗീത രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം നൽകുന്നത്. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരങ്ങൾ നേടിയ പ്രമുഖരുടെ പട്ടികയും പ്രഖ്യാപിച്ചു.

2021-ലെ കലൈമാമണി പുരസ്‌കാരത്തിന് നടി സായി പല്ലവി, നടൻ എസ്.ജെ. സൂര്യ, സംവിധായകൻ ലിംഗുസ്വാമി എന്നിവർ അർഹരായി. 2022-ലെ പുരസ്‌കാരങ്ങൾ നടന്മാരായ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥൻ, ഗാനരചയിതാവ് വിവേക, പി.ആർ.ഒ. ഡയമണ്ട് ബാബു എന്നിവർക്കാണ്.

2023-ലെ കലൈമാമണി പുരസ്‌കാരത്തിന് ഗായിക ശ്വേത മോഹൻ, നടന്മാരായ മണികണ്ഠൻ, ജോർജ്ജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പി.ആർ.ഒ. നിഖിൽ മരുകൻ എന്നിവരെ തിരഞ്ഞെടുത്തു. അടുത്ത മാസം ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.