
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, കാലവര്‍ഷം ആന്‍ഡമാന്‍ കടലിലെത്തിയതിനെത്തുടര്‍ന്ന് കേരളത്തിലും മഴ ശക്തമാകുന്നു.ഇന്ന് തിരുവനന്തപുരമടക്കമുള്ള 4 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വയനാട്,തിരുവനന്തപുരം,പത്തനംതിട്ട, കോഴിക്കോട്, എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.7 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.അതേസമയം ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷം ഇക്കുറി എത്തിയത് പതിവിലും നേരത്തെയാണ്.
കൃത്യമായി പറഞ്ഞാല്‍ 9 ദിവസം മുന്നെയാണ് കാലവര്‍ഷം ആന്‍ഡമാനിലെത്തിയത്. സാധാരണ ഗതിയില്‍ മെയ് 22 നാണ് കാലവര്‍ഷം ആന്‍ഡമാനില്‍ എത്തേണ്ടത്. ഇക്കുറി നേരത്തെ എത്തിയതോടെ കേരളത്തിലെയും സാഹചര്യം മാറുകയാണ്. സാധാരണ ഗതിയില്‍ ആന്‍ഡമാനില്‍ നിന്ന് 10 ദിവസം കൊണ്ടാണ് കേരളത്തിലെത്തൻ സാധ്യത