
നെല്ലിയാമ്പതി:കേരളത്തിലെ വിനോദ സഞ്ചാര ഭൂപടത്തിലെ പ്രധാന ഇടങ്ങളിലൊന്നാണ് നെല്ലിയാമ്പതി. വന്യമൃഗങ്ങൾ നിറയുന്ന പ്രദേശം ദിനേന ആയിരകണക്കിന് ആളുകൾ ഉല്ലാസം നൽകുന്നുണ്ടെങ്കിലും നെല്ലിയാമ്പതി നിവാസികൾക്ക് വന്യമൃഗങ്ങൾ വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. കാട്ടുപന്നിയും പുലിയും ആനയുമൊക്കെ ഭീതിയും ആശങ്കക്കിടയാകുന്നുണ്ടെങ്കിലും കുരങ്ങന്മാരാണ് ഏറെ ദുരിതം സൃഷ്ടിക്കുന്നത്.
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി നടന്നുപോയാൽ കുരങ്ങന്മാർ ആക്രമിക്കും. വീട്ടിൽ സൂക്ഷിച്ചാൽ ഓടിളക്കിമാറ്റി വന്ന് കുരങ്ങന്മാർ ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകും. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഡിഎഫ്ഒ യുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ജനവാസ മേഖലയ്ക്ക് ഭീഷണിയായ കുരങ്ങന്മാരെ മാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
മനുഷ്യ – വന്യമൃഗ സംഘർഷ ലഘുകരണ തീവ്രയജ്ഞ പരിപാടിൽ നാഷണൽ ജനതദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്.പ്രസാദ് നൽകിയ ഹർജിയിലാണ് നടപടി ഉണ്ടായത്.പുലയമ്പറ, കൈകാട്ടി, നൂറടി, പാടഗിരി പ്രദേശത്തെ വീട്കളിലും കടകളിലും വ്യാപകമായാണ് കുരങ്ങന്മാർ ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നത്. മേഖലകളിൽ നിന്നും കുരങ്ങന്മാരെ മാറ്റാനുള്ള നടപടി സ്വീകരിച്ചാൽ ഇവിടുത്തെ ജനങ്ങൾക്കും തൊഴിലാളികൾക്കും വലിയ ആശ്വാസമാകും.