Banner Ads

പണം പ്രശ്നമല്ല: ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതിയുടെ സുപ്രധാന നിർദ്ദേശം; എല്ലാ രോഗികൾക്കും ചികിത്സ നൽകണം.

കൊച്ചി: ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കുന്നതിന് കാരണമാകരുതെന്ന് കോടതി കർശനമായി നിർദ്ദേശിച്ചു.ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കും ഉണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.

അത്യാഹിത വിഭാഗത്തിൽ (Casualty/Emergency) എത്തുന്ന രോഗികളെ നിർബന്ധമായും പരിശോധിക്കുകയും, അവരുടെ ആരോഗ്യനില ഭദ്രമാണെന്ന് ഉറപ്പുവരുത്തുകയും വേണം.തുടർ ചികിത്സ ആവശ്യമാണെങ്കിൽ, രോഗിയെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം നിലവിലെ ആശുപത്രി ഏറ്റെടുക്കണം.ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റുകളിലും ചികിത്സാ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണം.

ഓരോ ചികിത്സയുടെയും കൃത്യമായ നിരക്കുകൾ രോഗികൾക്കും ബന്ധുക്കൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയണം എന്നും കോടതി നിർദ്ദേശിച്ചു.ജീവൻ രക്ഷിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നും അതിന് പണച്ചെലവ് തടസ്സമാകരുതെന്നും ഹൈക്കോടതി അടിവരയിട്ടു.