Banner Ads

ഫാൽക്കെ പുരസ്‌കാര തിളക്കത്തിൽ; മോഹൻലാലിന് ഇന്ന് നാടിൻ്റെ ആദരം

തിരുവനന്തപുരം : ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ ‘മലയാളം വാനോളം, ലാൽസലാം’ എന്ന പരിപാടി ഇന്ന് തലസ്ഥാനത്ത് നടക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും.

ഇന്ത്യൻ ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ പൊതു ജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.