
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിതമോ ഇടത്തരമോ ആയ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടുകൾ നിറവച്ചിട്ടില്ല. സംസ്ഥാന വ്യാപകമായി പോയ വാരത്തെ അപേക്ഷിച്ച് മഴയുടെ തീവ്രത രണ്ടുദിവസമായി നേരിയ കുറവാണ്.
ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.കടലാക്രമണ സാഹചര്യത്തിലെ ജാഗ്രതാനിർദേശം കടൽക്ഷോഭത്തിന് സാധ്യതയുള്ളപ്പോൾ അപകട മേഖലകളിൽ നിന്ന് മാറിത്താമസിക്കണം.വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം.
മത്സ്യബന്ധനത്തിലേർപ്പെടരുത്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം കർശനമായും നിരോധിച്ചിട്ടുണ്ട് .മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിവച്ച് സൂക്ഷിക്കണം