Banner Ads

എം.എൽ.എ. രാജിവെക്കണം: രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കടുത്ത ഭിന്നത.

പാലക്കാട്: എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ബലാത്സംഗ പരാതിയുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസിനുള്ളിൽ വിമർശനമുയരുന്നു. എം.എൽ.എ. സ്ഥാനം അടക്കം രാജിവച്ച് പൊതുപ്രവർത്തനം അവസാനിപ്പിച്ച് രാഹുൽ മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ രംഗത്തെത്തി.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദുൽഖിഫിൽ രാഹുലിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. “ജനങ്ങളെ അതിവൈകാരികത കാണിച്ച് രാഹുൽ വഞ്ചിച്ചു,” അദ്ദേഹം ആരോപിച്ചു. പ്രസ്ഥാനത്തിന് പ്രയാസമുണ്ടാക്കാതെ രാഹുൽ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിക്കണം. എം.എൽ.എ. ചെയ്തിരിക്കുന്നത് കടുത്ത വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി സസ്പെൻഡ് ചെയ്ത തീരുമാനത്തിന് പുല്ലുവില കൽപ്പിച്ച് പുച്ഛത്തോടെ മുന്നോട്ടുപോയത് അംഗീകരിക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിലെ ലൈക്കുകളുടെ എണ്ണമോ സൈബർ ഇടങ്ങളിലെ പിന്തുണയോ അല്ല പാർട്ടി പരിഗണിക്കേണ്ടതെന്നും വി.പി. ദുൽഖിഫിൽ ആവശ്യപ്പെട്ടു.