Banner Ads

മിഥുന് അന്ത്യയാത്ര: നാടിന്റെ കണ്ണീരോടെ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന്

കൊല്ലം: തേവലക്കരയുടെ നൊമ്പരം മിഥുന് വിട നൽകാൻ മൃതദേഹം സ്കൂളിലെത്തിച്ചു.പൊതുദർശനത്തിനായി മൃതദേഹം സ്കൂളിൽ എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. നിരവധി പേരാണ് മിഥുനെ അവസാന നോക്ക് കാണാൻ എത്തിയിരിക്കുന്നത്. സ്കൂളിന് പുറത്തേക്കും ആളുകളുടെ വലിയ നിരയാണുള്ളത്. തുർക്കിയിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിൻറെ അകമ്പടിയിൽ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.