Banner Ads

മിൽമയുടെ ബ്രാൻഡ് അനുകരണം: ‘മിൽന’ കമ്പനിക്ക് ഒരു കോടി രൂപ പിഴ

തിരുവനന്തപുരം:മിൽമയുടെ ബ്രാൻഡ് അനുകരണം നടത്തി വില്പന ‘മിൽന’ കമ്പനിക്ക് ഒരു കോടി രൂപ പിഴ തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതിയാണ് മിൽമയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള എഴുത്തും ലോഗോയും പാക്കറ്റും വിപണിയിലിറക്കിയ കമ്ബനിക്കെതിരെ പിഴയിട്ടത്. മിൽമ നൽകിയ പരാതിയിലാണ് നടപടി.

മിൽമക്ക് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും മിൽനയെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയുമാണ് കമ്ബനിക്കെതിരെ ചുമത്തിയത്. ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികളുണ്ടായാൽ ഇനിയും കർശന നടപടിയുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു