Banner Ads

ഇന്ന് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ശക്തമായ മഴ മുന്നറിയിപ്പ് സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത. വയനാട്, കണ്ണൂർ, കാസർകോട് കോഴിക്കോട്, മലപ്പുറം,ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം , ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെലോ അലർട്ടും നല്കി. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലര്‍ട്ട് നൽകി. ചൊവ്വാഴ്ച വരെ മഴ തുടരും. മണിക്കൂറിൽ ‘ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കി. അതിതീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, കാസര്‍കോട് ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധിയായിരിക്കും. അതേസമയം കണ്ണൂര്‍ ജില്ലയില്‍ സ്കൂളുകള്‍ക്ക് മാത്രമാണ് അവധി.