
തിരുവനന്തപുരം:സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി, ഒക്ടോബർ മാസത്തെ സാമൂഹ്യസുരക്ഷാ-ക്ഷേമനിധി പെൻഷനുകളുടെ വിതരണം ഇന്ന് മുതൽ ആരംഭിക്കും.പെൻഷൻ വിതരണത്തിനായി 612 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ് ഇത്തവണ പെൻഷൻ ലഭിക്കുക.ഓരോ ഗുണഭോക്താവിനും 1600 രൂപ വീതമാണ് ലഭിക്കുക.26.62 ലക്ഷം പേർക്ക് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും.
ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിൽ പെൻഷൻ തുക എത്തിക്കും.ദേശീയ പെൻഷൻ പദ്ധതിയിൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 8.46 ലക്ഷം ഗുണഭോക്താക്കളുടെ 24.21 കോടി രൂപയും സംസ്ഥാനം മുൻകൂറായി അനുവദിച്ചിട്ടുണ്ട്. ഈ തുക കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് (PFMS) സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക.