Banner Ads

മഴവിൽ മനോരമ എന്റർടൈൻമെന്റ് അവാർഡുകൾ പ്രഖ്യാപിച്ചു

    മഴവിൽ മനോരമ എന്റർടൈൻമെന്റ് അവാർഡുകൾ സമ്മാനിച്ചു.കാതൽ, ബ്രമയുഗം എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് നൽകി.  നേര് സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം അനശ്വര രാജന് നൽകി.

കൊച്ചി  : മഴവിൽ മനോരമ എന്റർടൈൻമെന്റ് അവാർഡുകൾ സമ്മാനിച്ചു. ആയിരത്തഞ്ഞൂറിലേറെ വിവിധ വേഷങ്ങളിൽ നിറഞ്ഞാടി പ്രേക്ഷകരെ വിസ്മയിപ്പിച്ച മഹാനടൻ ജഗതി ശ്രീകുമാറിന് അൾട്ടിമേറ്റ് എന്റർടെയ്നർ പുരസ്‌കാരം സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്ന് സമ്മാനിച്ചു.  കാതൽ, ബ്രമയുഗം എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് നൽകി.  നേര് സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം അനശ്വര രാജന് നൽകി. അൻവർ റഷീദ്,  നസ്രിയ എന്നിവർ ചേർന്ന് നിർവഹിച്ച ആവേശമാണ് മികച്ച സിനിമയായി തിരഞ്ഞെടുത്തത്.

മാസ്റ്റർ എന്റർടെയ്നർ ഡയറക്ടർ പുരസ്കാരം സത്യൻ അന്തിക്കാടിനും എന്റർടെയ്നർ ആക്ടർ പുരസ്കാരം ഉർവശിക്കും നൽകി. കഴിഞ്ഞ വർഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ഉർവശിക്കാണ് ലഭിച്ചത്.  എവർഗ്രീൻ എന്റർടെയ്നർ പുരസ്കാരം നിത്യഹരിത നായിക ഷീലയ്ക്ക് നൽകി. മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ആടുജീവിതത്തിന് നേടിയ ബ്ലെസ്സിക്ക് തന്നെയാണ് മഴവിൽ മനോരമ പുരസ്കാരത്തിലും മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത്.

മികച്ച ബോക്സ് ഓഫീസ് സിനിമയായി മഞ്ഞുമ്മൽ ബോയ്സ്. മികച്ച പരീക്ഷണ ചിത്രം സംവിധാനം രാഹുൽ സദാശിവൻ (ഭ്രമയുഗം),  മികച്ച പുതുമുഖ സംവിധായകൻ റോബി വർഗീസ് രാജ് (കണ്ണൂർ സ്ക്വാഡ്),  മികച്ച അപ്കമിങ് സംവിധായകൻ ചിദംബരം,  സ്വഭാവനടൻ ജഗദീഷ് (ഫാലിമി, ഗരുഡൻ, നേര്, ഓസ്‌ലർ),  സ്വഭാവ നടി മഞ്ജു പിള്ള, നെഗറ്റ്റീവ് വേഷം സിദ്ധിഖ്‌ (നേര് ), രാജ് ബി. ഷെട്ടി (ടർബോ ), ഹാസ്യ നടൻ സജിൻ ഗോപു (ആവേശം ), മികച്ച താര ജോഡി നസ്‌ലിൻ കെ. ഗഫൂർ – മമിത ബൈജു, മികച്ച അപ്കമിങ് താരങ്ങൾ ശ്യാം മോഹൻ, മമിത ബൈജു, സംഘട്ടനം ഫിനിക്സ് പ്രഭു, കൊറിയോഗ്രാഫർ സാന്റി (RDX), പ്രത്യേക പരാമർശം ബേസിൽ ജോസഫ് ഫാലിമി, ഗുരുവായൂർ അമ്പല നടയിൽ, വർഷങ്ങൾക്കു ശേഷം, മഹിമാ നമ്പ്യാർ RDX,ജയ് ഗണേഷ്.

Leave a Reply

Your email address will not be published. Required fields are marked *