Banner Ads

യമനിൽ നിമിഷ പ്രിയക്കെതിരെ വൻ ജനരോഷം; വധശിക്ഷ നടപ്പാക്കാൻ ആവശ്യം

കോഴിക്കോട്:നിമിഷ പ്രിയക്ക് വധശിക്ഷ വേണമെന്ന് യമനിൽ പ്രചാരണം ആശങ്ക വർദ്ധിക്കുന്നു.സോഷ്യൽ മീഡിയയിലൂടെ നിമിഷപ്രിയക്ക് മാപ്പു കൊടുക്കരുതെന്ന തരത്തിൽ നിരവധി പോസ്റ്റുകളാണ് ഉയർന്നു വരുന്നത് . പലരും നിമിഷ കൊലപ്പെടുത്തിയ തലാലിന്റെ കുടുംബം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്തു.

നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു പ്രചാരണം. മലയാളം മീഡിയയിൽ വന്ന വാർത്തകളടക്കം പങ്കുവെച്ചാണ് പലരും നിമിഷക്കെതിരേ ശബ്ദമുയർത്തുന്നതെന്ന് മധ്യസ്ഥർ അറിയിച്ചു.

അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നത് ഇതുവരെയും കൊല്ലപ്പെട്ട തലാലിന്റെ കുടുംബം സമ്മതിച്ചിട്ടില്ല. ദൈവനീതി നടപ്പാക്കണമെന്നാണ് അവർ പറയുന്നത്. ഇനിയും ചർച്ച വേണ്ടിവരുമെന്ന് പ്രതിനിധികൾ അറിയിച്ചു. ചർച്ചകൾ ചിലപ്പോൾ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികൾ അറിയിച്ചു.