
വയനാട്: മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിൽ കോട്ടൺ തുണി മറന്നുവെച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (DMO) അന്വേഷണത്തിന് ഉത്തരവിട്ടു. മാനന്തവാടി പാണ്ടക്കടവ് സ്വദേശിനിയായ 21 കാരി മന്ത്രി ഒ.ആർ. കേളുവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ഒക്ടോബർ 20-നായിരുന്നു യുവതിയുടെ പ്രസവം നടന്നത്. 25-ന് ഡിസ്ചാർജ് ചെയ്തെങ്കിലും പിന്നീട് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി പലതവണ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ വെള്ളം കുടിക്കാത്തതാണ് പ്രശ്നമെന്ന് പറഞ്ഞ് ഡോക്ടർമാർ മടക്കി അയക്കുകയായിരുന്നു.
ഡിസംബർ 29-ന് ശരീരത്തിൽ നിന്ന് ദുർഗന്ധത്തോടു കൂടി കോട്ടൺ തുണി പുറത്തുവന്നതോടെയാണ് ഗുരുതരമായ ചികിത്സാ പിഴവ് പുറത്തറിഞ്ഞത്. രക്തസ്രാവം തടയാൻ വെക്കുന്ന തുണി നീക്കം ചെയ്യാതിരുന്നതാണ് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായത്. സംഭവത്തിൽ മന്ത്രിക്കും പോലീസിനും യുവതി പരാതി നൽകിയിട്ടുണ്ട്