
പഞ്ചാബ് : വന്‍ മയക്കുമരുന്നുവേട്ട പഞ്ചാബില്‍. 105 കിലോ ഹെറോയിന്‍, 32 കിലോ കഫീന്‍ അന്‍ഹൈഡ്രസ് 17 കിലോ ഡിഎംആര്‍ തുടങ്ങിയവ പിടികൂടി. ഇതിനോടൊപ്പം 5 വിദേശ നിര്‍മ്മിത പിസ്റ്റളുകളും പിടിച്ചെടുത്തു. രണ്ട് പേരാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്.
നവജ്യോത് സിംഗ്, ലവ്പ്രീത് കുമാര്‍ തുടങ്ങിയവരാണ് പൊലീസിൻ്റെ പിടിയിലായത്. പ്രതികള്‍ പാകിസ്ഥാനില്‍ നിന്നും ജലമാര്‍ഗ്ഗം എത്തിയതാണെന്നാണ് നിഗമനം. മയക്കുമരുന്ന് ശേഖരം പിടികൂടിയത് പഞ്ചാബ് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗമാണ്.