Banner Ads

കണ്ണൂർ ജില്ലാ ആശുപത്രിയിൽ രോഗികൾക്കും ; കൂട്ടിരിപ്പുകാർക്കും മാസ്ക് നിർബന്ധം

കണ്ണൂർ:സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.കണ്ണൂർ ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.പനി, ചുമ, ജലദോഷം പോലെയുള്ള രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം.ആശുപത്രി സന്ദർശന വേളകളിൽ പൊതുജനങ്ങളും മാസ്ക് ധരിക്കണം.

രോഗികളുടെ കൂട്ടിരിപ്പുകാർ കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം.അലക്ഷ്യമായി മൂക്കിലെ സ്രവവും കണികകളും മറ്റും കൈകളിൽ പുരളുകയും ഇത്തരത്തിൽ മലിനമായ കൈകൾ ഉപയോഗിച്ച് പൊതു ഇടങ്ങളിൽ സ്പർശിക്കുകയും ചെയ്യുന്നത് കണികകളിലൂടെയുള്ള രോഗവ്യാപനത്തിന് സാഹചര്യം ഒരുക്കും ചുമയ്ക്കുമ്ബോഴും തുമ്മുമ്‌ബോഴും കാണിക്കേണ്ട വൃത്തിയുടെ ശീലങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് വാർത്താ കുറിപ്പിൽ അറിയിച്ചു.