Banner Ads

വിവാഹ അഭ്യര്‍ഥന നിരസിച്ചു ; അധ്യാപികയെ ക്ലാസ് മുറിയില്‍ വച്ച് കൊലപ്പെടുത്തി യുവാവ്

ചെന്നൈ: ഇന്ന് രാവിലെ തഞ്ചാവൂര്‍ മല്ലിപ്പട്ടണത്തെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം.
ഇതുമായി ബന്ധപ്പെട്ട് മദന്‍ കുമാറിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.അധ്യാപിക കുട്ടികൾക്ക്
ക്ലാസ് എടുക്കുന്നതിനിടയിൽ ആയിരുന്നു മദന്‍ കുമാര്‍ കത്തിയുമായി ക്ലാസിലെത്തിയത്.കുട്ടികളുടെ കണ്‍മുന്നില്‍വച്ച് യുവാവ് അധ്യാപികയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.

ഉടന്‍ തന്നെ രമണിയെ മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇരുവരും ഒരേ പ്രദേശത്ത് താമസിക്കുന്നവരും ഒരേ സമുദായത്തില്‍പ്പെട്ടവരുമാണ്.മദന്‍ കുമാര്‍ വിവാഹ അഭ്യര്‍ഥനയുമായി യുവതിയുടെ വീട്ടിൽ ചെന്നെങ്കിലും വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചു.നാല് മാസം മുന്‍പാണ് രമണി മല്ലപ്പട്ടണം ഹൈസ്‌കൂളില്‍ അധ്യാപികയായി ജോലിക്ക് കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *