
കോഴിക്കോട്:മാറാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോധീശ്വരം സ്വദേശി ഷിംനയാണ് (31) മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃത ദേഹം.
ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃ പീഡനമാണെന്ന് ബന്ധുക്കൾ പറഞ്ഞു.സംഭവത്തിൽ മാറാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിലവിൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.