
കൊച്ചി : 2024-ലെ മികച്ച ചലച്ചിത്രങ്ങൾക്കുള്ള 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തൃശ്ശൂരിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പുരസ്‌കാര ജേതാക്കളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മികച്ച നടൻ മമ്മൂട്ടി (ഭ്രമയുഗം), മികച്ച നടി ഷംല ഹംസ (ഫെമിച്ചിഫാത്തിമ), മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്, മികച്ച ജനപ്രിയ ചിത്രം പ്രേമലു, മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ് (ഫെമിച്ചിഫാത്തിമ), സ്വഭാവ നടി ലിജോ മോൾ ജോസ് (നടന്ന സംഭവം) സ്വഭാവ നടൻ സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), മികച്ച അഭിനയം ആസിഫ് അലി(കിഷ്കിന്ധ കാണ്ഡം)