Banner Ads

മമത vs ഇഡി; ബംഗാളിലെ റെയ്ഡ് പോര് സുപ്രീംകോടതിയിലേക്ക്, നാളെ നിർണ്ണായക വിധി

ദില്ലി : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇഡിയും തമ്മിലുള്ള പോര് സുപ്രീംകോടതിയിലേക്ക്. തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രതീക് ജയിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡ് മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി തടസ്സപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായാണ് ഇഡി കോടതിയെ സമീപിച്ചത്.

ഇഡിയുടെ നീക്കത്തിന് തടയിടാൻ ബംഗാൾ സർക്കാരും തൃണമൂൽ കോൺഗ്രസും സുപ്രീംകോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ഇതോടെ ഇരുവിഭാഗത്തിന്റെയും വാദമുഖങ്ങൾ നാളെ കോടതി കേൾക്കും. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രതീക് ജയിന്റെ ഉടമസ്ഥതയിലുള്ള ഐപാക് വഴി തൃണമൂൽ കോൺഗ്രസ് 20 കോടി രൂപയുടെ കള്ളപ്പണം ഗോവയിൽ എത്തിച്ചെന്ന് ഇ ഡി ആരോപിച്ചു.