കാസർകോട്: നവംബർ 17ന് ഞായറാഴ്ച ജലോത്സവം നടക്കുമെന്നാണ് ഇപ്പോള്‍ സർക്കാർ അറിയിച്ചത് നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാർ ജലോത്സം നീലേശ്വരം വെട്ടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തില്‍ മാറ്റിയത്.നവംബർ ഒന്നിനാണ് ഉത്തര മലബാർ ജലോത്സവം നടത്തതാണ് തീരുമാനിച്ചിരുന്നത്. നേരത്തേ നവംബർ ഒന്നിനാണ് ജലോത്സവം നടത്താനിരുന്നത്. അഞ്ഞൂറ്റമ്ബലം വീരർകാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ഞൂറ്റമ്ബലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കർ നൽകുമെന്നും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ വിശദമാക്കി