
കൊച്ചി : റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) വിവിധ ജൂനിയർ എഞ്ചിനിയർ (JE) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ വർഷം ആകെ 2569 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജെഇ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ പ്രക്രിയ ഇന്ന് ആരംഭിച്ചു.
ജൂനിയര്‍ എഞ്ചിനിയര്‍, ഡിപ്പോട്ട് മെറ്റീരിയല്‍ സൂപ്രണ്ടന്റ്, കെമിക്കല്‍ അന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2026 ജനുവരി 1 അടിസ്ഥാനമാക്കി അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞ പ്രായപരിധി 18 വയസ്സും പരമാവധി പ്രായപരിധി 36 വയസ്സുമാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പേ ലെവൽ 6 അനുസരിച്ച് 35,400 അടിസ്ഥാന ശമ്പളം ലഭിക്കും. ആനുകൂല്യങ്ങൾ ഉൾപ്പെടെ ഏകദേശം 40,000 മുതൽ 50,000 വരെയാണ് പ്രതിമാസ ശമ്പളം. ജനറല്‍ ഒബിസി ,ഇഡബ്ല്യു എസ് വിഭാഗക്കാര്‍ക്ക് 500 രൂപയും ,എസ് സി എസ് ടി , ഇബിസി , വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ് ഫീസ്.
അപേക്ഷിക്കാനായി ആദ്യം, rrbapply.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോംപേജിലെ ഒഴിവ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത് ഈ വിശദാംശങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം നിങ്ങളുടെ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക. അപേക്ഷയുടെ കണ്‍വര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.