
പാലക്കാട്: ചാലിശ്ശേരിയിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം. കുന്ദംകുളം പാതയിൽ മെയിൻ റോഡിലുള്ള 4 കടകളിലാണ് തീപ്പിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. ജ്വല്ലറി, സ്റ്റേഷനറിക്കട, പച്ചക്കറികട എന്നിവയെല്ലാം കത്തിനശിച്ചിട്ടുണ്ട്. കടയുടമകൾ സ്ഥാപനം പൂട്ടിപ്പോയതിന് ശേഷമാണ് തീപ്പിടുത്തമുണ്ടായത്. പട്ടാമ്പി , കുന്ദംകുളം ഭാഗങ്ങളിൽ നിന്ന് അഗ്നിശമസസേനാ വിഭാഗവും ചാലിശ്ശേരി പോലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.