
ചിങ്ങവനം-കോട്ടയം റെയിൽവേ സെക്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 20-ന് ഇതുവഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടപ്പോൾ, മറ്റുചിലവ ഭാഗികമായി റദ്ദാക്കി. പുറപ്പെടുന്ന സ്റ്റേഷനുകളിലും മാറ്റമുണ്ട്.
ട്രെയിൻ നമ്പർ 12624 (തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്): സെപ്റ്റംബർ 20-ന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ട്രെയിൻ നമ്പർ 16312 (തിരുവനന്തപുരം – ശ്രീ ഗംഗാനഗർ എക്സ്പ്രസ്): സെപ്റ്റംബർ 20-ന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ട്രെയിൻ നമ്പർ 16319 (തിരുവനന്തപുരം – എസ്എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസ്): സെപ്റ്റംബർ 20-ന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ട്രെയിൻ നമ്പർ 22503 (കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ്): സെപ്റ്റംബർ 20-ന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ട്രെയിൻ നമ്പർ 16343 (തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ്): സെപ്റ്റംബർ 20-ന് ആലപ്പുഴ വഴി സർവീസ് നടത്തും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ട്രെയിൻ നമ്പർ 16347 (തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസ്): സെപ്റ്റംബർ 20-ന് ആലപ്പുഴ വഴി സർവീസ് നടത്തും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ഭാഗികമായി റദ്ദാക്കിയവ:
ട്രെയിൻ നമ്പർ 12695 (ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സൂപ്പർ-ഫാസ്റ്റ് എക്സ്പ്രസ്): സെപ്റ്റംബർ 19-ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ 16327 (മധുര – ഗുരുവായൂർ എക്സ്പ്രസ്): സെപ്റ്റംബർ 20-ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ 16366 (നാഗർകോവിൽ – കോട്ടയം എക്സ്പ്രസ്): സെപ്റ്റംബർ 20-ന് ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിക്കും.
പുറപ്പെടുന്ന സ്റ്റേഷനുകളിൽ മാറ്റമുള്ളവ:
ട്രെയിൻ നമ്പർ 12696 (തിരുവനന്തപുരം – ചെന്നൈ സൂപ്പർ-ഫാസ്റ്റ് എക്സ്പ്രസ്): സെപ്റ്റംബർ 20-ന് രാത്രി 8:05-ന് കോട്ടയത്ത് നിന്ന് പുറപ്പെടും.
ട്രെയിൻ നമ്പർ 16328 (ഗുരുവായൂർ – മധുര എക്സ്പ്രസ്): സെപ്റ്റംബർ 21-ന് ഉച്ചയ്ക്ക് 12:10-ന് കൊല്ലത്തുനിന്ന് പുറപ്പെടും.