Banner Ads

മാവേലിക്കര – ചെങ്ങന്നൂർ പാളത്തിൽ അറ്റകുറ്റപ്പണി തുടരുന്നു; എക്സ്പ്രസ് ട്രെയിനുകളുടെ സമയക്രമത്തിൽ ഇന്നും നാളെയും മാറ്റങ്ങൾ.

തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂർ സെക്ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്നും (ശനി) നാളെയും (ഞായർ) തുടരും. ഇത് പ്രധാന എക്സ്പ്രസ് ട്രെയിനുകളുടെ സർവീസുകളെ ബാധിച്ചിട്ടുണ്ട്.ഇന്ന് (ശനിയാഴ്ച) രാത്രി പുറപ്പെടേണ്ട ഈ ട്രെയിൻ പൂർണമായും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.മധുര – ഗുരുവായൂർ എക്സ്‌പ്രസ്: കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.നാഗർകോവിൽ – കോട്ടയം എക്സ്‌പ്രസ്: കായംകുളത്ത് യാത്ര അവസാനിപ്പിക്കും.ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്: കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.ഗുരുവായൂർ – മധുര എക്സ്പ്രസ്: ഞായറാഴ്ച പുറപ്പെടേണ്ട ഈ ട്രെയിൻ കൊല്ലത്തുനിന്നായിരിക്കും സർവീസ് ആരംഭിക്കുക.തിരുവനന്തപുരത്ത് നിന്നുള്ള ചില പ്രധാന എക്സ്പ്രസ് ട്രെയിനുകൾ ചെങ്ങന്നൂർ പാത ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്: ഈ ട്രെയിൻ ആലപ്പുഴ വഴി പോകും. (ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.)

തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്

തിരുവനന്തപുരം നോർത്ത് – ലോകമാന്യ തിലക് ടെർമിനസ് പ്രതിവാര സ്പെഷ്യൽ

തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി. ബംഗളൂരു ഹംസഫർ എക്സ്‌പ്രസ്

യാത്രക്കാർ ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് സമയം ഉറപ്പുവരുത്തേണ്ടതാണ്.