Banner Ads

ജോലി വേണോ? DWMS-ൽ രജിസ്റ്റർ ചെയ്തവർ ജോബ് ഡ്രൈവ് എം.ആർ.എഫ് ലിങ്കിൽ ഉടൻ അപേക്ഷിക്കുക

തിരുവനന്തപുരം : വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി പ്രമുഖ ടയർ കമ്പനിയായ എം.ആർ.എഫ് വിവിധ ഒഴിവുകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നാളെ (2025 ഒക്ടോബർ 27 തിങ്കളാഴ്ച) രാവിലെ 9 മണി മുതൽ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ചാണ് ജോബ് ഡ്രൈവ് നടക്കുക.

അഞ്ഞൂറിലധികം തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എസ്.എസ്.എൽ.സി. മുതൽ ബി.ടെക് വരെയുള്ള യോഗ്യതകളുള്ളവർക്ക് ഈ അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. ജോബ് ഡ്രൈവിൽ പങ്കെടുക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ കേരള സർക്കാരിൻ്റെ ജോബ് പോർട്ടലായ DWMS ആപ്പ് വഴി ജോലിക്ക് അപേക്ഷിച്ചിരിക്കണം.

DWMS പോർട്ടലിൽ നിലവിൽ രജിസ്റ്റർ ചെയ്തവർ പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ജോബ് ഡ്രൈവ് എം.ആർ.എഫ് ടയേഴ്സ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അനുയോജ്യമായ ജോലിക്ക് അപേക്ഷിക്കുക. പുതിയ ഉദ്യോഗാർത്ഥികൾ Google Play Store-ൽ നിന്ന് DWMS Connect എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്ത ശേഷം ജോബ് ഡ്രൈവിൽ പങ്കെടുക്കുക.