
ലണ്ടൻ: വിദേശരാജ്യങ്ങളിൽ വൻ സ്വീകാര്യത നേടിയ ഡാൻസ് ഫിറ്റ്‌നസ് പ്രസ്ഥാനമായ ‘ബോളിബീറ്റ് ഡാൻസ് ഫിറ്റ്‌നസ് ലണ്ടൻ’ (Bollybeat Dance Fitness London) കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. 2026 ജനുവരിയിൽ കേരളത്തിൽ ശാഖകൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. സ്ഥാപകനും ഡാൻസ് ഫിറ്റ്‌നസ് ട്രെയ്‌നറുമായ രതീഷ് നാരായണൻ ആണ് ബോളിബീറ്റിനെ കേരളത്തിലേക്ക് എത്തിക്കുന്നത്.
നിലവിൽ ലണ്ടനിലെ നാല് വിവിധ കേന്ദ്രങ്ങളിലായി ആഴ്ചതോറും 600-ൽ അധികം പേർക്ക് അദ്ദേഹം പരിശീലനം നൽകി ശ്രദ്ധേയനാണ്.മലയാളികൾക്കായി നൃത്തവും ഫിറ്റ്‌നസും സമന്വയിപ്പിച്ചുകൊണ്ട് ഒരു പുതിയ അനുഭവം സമ്മാനിക്കുക എന്നതാണ് ബോളിബീറ്റിന്റെ പ്രധാന ലക്ഷ്യം. ലണ്ടനിൽ നേടിയ വൻ ജനപ്രീതി കേരളത്തിലെ ആരോഗ്യ-ഫിറ്റ്‌നസ് രംഗത്തും പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.
ആദ്യ കേന്ദ്രങ്ങൾ തൃശ്ശൂർ,പാലക്കാടുമാണ് 2026 ജനുവരിയിലെ ഔദ്യോഗിക പ്രവർത്തനാരംഭത്തിനായുള്ള ഒരുക്കങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. പരിശീലനത്തിനായിട്ടുള്ള രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.